കൂലി നമ്പര്‍ വണ്‍; സെക്കന്റ് പാര്‍ട്ടില്‍ നായികയായി സാറാ അലി ഖാന്‍

ഗോവിന്ദയെയും കരിഷ്മ കപൂറിനെയും കേന്ദ്ര കഥാപാത്രമാക്കി ഡേവിഡ് ധവാന്‍ ഒരുക്കിയ ചിത്രമായിരുന്നു കൂലി നമ്പര്‍ വണ്‍. ചിത്രത്തിന്റെ റീമേക്കുമായ് ബന്ധപ്പെട്ട് ചര്‍ച്ചകള്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. ഈ വര്‍ഷം ജനുവരിയിലാണ് വരുണ്‍ ധവാന്‍ ഇതേകുറിച്ച് ഔദ്യോഗിക സ്ഥിതീകരണം നടത്തിയത്.

തന്നെ നായകനാക്കി ഡേവിഡ് ധവാനാണ് ചിത്രം ഒരുക്കുന്നതെന്നാണ് വരുണ്‍ അറിയിച്ചത്. എന്നാല്‍ വരുണിന്റെ നായികയായി ആര് എത്തും എന്ന കാര്യത്തില്‍ സ്ഥിതീകരണം ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ചിത്രത്തില്‍ സാറാ അലിഖാനാവും നായികാ വേത്തില്‍ എത്തുക എന്നാണ് സൂചനകള്‍. ചിത്രത്തിന്റെ ഷൂട്ടിങ് ആഗസ്റ്റില്‍ ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ചിത്രമിറങ്ങി 25 വര്‍ഷത്തിന് ശേഷമാണ് റീമേക്കൊരുങ്ങുന്നത്. 95ല്‍ പുറത്തിറങ്ങിയ കൂലി നമ്പര്‍ വണ്‍ അക്കാലത്തെ വലിയ ബോളിവുഡ് ഹിറ്റുകളിലൊന്നായിരുന്നു.

Top