ജിബു ജേക്കബിന്റെ ഹ്രസ്വചിത്രം ‘കൂടെവിടേ’ ശ്രദ്ധ നേടുന്നു

ഗതി മന്ദിരത്തില്‍ കഴിയുന്ന അമ്മയെ കാണുവാന്‍ മകന്‍ എത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളിലൂടെയുമുള്ള കഥ പറയുന്ന ‘കൂടെവിടേ’ എന്ന ഹ്രസ്വ ചിത്രം ശ്രദ്ധ നേടുന്നു. ലോക്ക്ഡൗണ്‍ കാലത്ത് സംവിധായകന്‍ ജിബു ജേക്കബ് ഒരുക്കിയ ചിത്രത്തില്‍ കലാഭവന്‍ സതീഷും മറിയം ഔസേഫുമാണ് പ്രധാന വേഷത്തിലെത്തുന്നത്.

ജിബു ജേക്കബ് എന്റര്‍ടെയ്ന്‍മെന്റ് നിര്‍മിച്ചിരിക്കുന്ന ഹ്രസ്വചിത്രത്തിന് ശിവപ്രസാദാണ് കഥ ഒരുക്കിയിരിക്കുന്നത്. ഗാനരചന ഹരിനാരായണനും സംഗീതം ഒരുക്കിയിരിക്കുന്നത് അരുണ്‍ കുമാരനും ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് മുജീബും കലാസംവിധാനം രാഹുല്‍ കൈതോലയുമാണ്.

https://www.youtube.com/watch?v=Gas7okjqEnA&feature=emb_logo

ബിജു മേനോന്‍, അജു വര്‍ഗീസ്, അനശ്വര രാജന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ആദ്യരാത്രിയാണ് തീയേറ്ററുകളിലെത്തിയ ജിബുവിന്റെ അവസാന ചിത്രം.

Top