‘പറന്നേ ചെറുചിറകുകളടിച്ചുയര്‍ന്നേ’; കൂടെയിലെ വീഡിയോ ഗാനം കാണാം

paranne

പാര്‍വ്വതി, നസ്രിയ, പൃഥ്വിരാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഞ്ജലി മേനോന്‍ ഒരുക്കുന്ന ചിത്രം കൂടെയിലെ പുതിയ ഗാനം പുറത്തുവിട്ടു. ‘പറന്നേ ചിറകുകളടിച്ചുയര്‍ന്നേ’ എന്ന വീഡിയോ ഗാനമാണ് പുറത്തുവിട്ടത്. ബെന്നി ദയാലും രഘു ദീക്ഷിതുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് രഘു ദീക്ഷിതാണ്. നസ്രിയയും റോഷന്‍ മാത്യുവുമാണ് ഗാനരംഗങ്ങളില്‍ അഭിനയിച്ചിരിക്കുന്നത്.

പൃഥ്വിരാജിന്റെ കഥാപാത്രത്തെ ബന്ധപ്പെടുത്തിയാണ് കഥയുടെ മുന്നോട്ടുപോക്ക്. സഹോദരനായും കാമുകനായും രണ്ട് വ്യത്യസ്ത ജീവിതഘട്ടങ്ങളിലാണ് പൃഥ്വി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. കാമുകിയായി പാര്‍വ്വതിയും അനുജത്തിയായി നസ്രിയയും വേഷമിടുന്നു.

അതുല്‍ കുല്‍ക്കര്‍ണി, റോഷന്‍ മാത്യു, സിദ്ധാര്‍ത്ഥ് മേനോന്‍, മാലാ പാര്‍വതി, വിജയരാഘവന്‍, സംവിധായകന്‍ രഞ്ജിത്ത് എന്നിവര്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു. സംവിധായകന്‍ രഞ്ജിത്ത് ചിത്രത്തില്‍ പൃഥ്വിരാജിന്റെ പിതാവായാണ് എത്തുന്നത്.

ലിറ്റില്‍ ഫിലിംസ് ഇന്ത്യയുമായി ചേര്‍ന്ന് രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്താണ് ചിതം നിര്‍മിക്കുന്നത്. പറവയുടെ ഛായാഗ്രഹണം നിര്‍വഹിച്ച ലിറ്റില്‍ സ്വയമ്പാണ് ഈ അഞ്ജലി ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എം ജയചന്ദ്രന്‍ ആണ് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്.

Top