‘കൂടെ’യിലെ പുതിയ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു

koode

നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നസ്രിയ സിനിമയിലേക്ക് തിരിച്ചെത്തുന്ന ചിത്രമായ കൂടെയിലെ പുതിയ ഗാനം പുറത്തുവിട്ടു. ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. ശ്രുതി നമ്പൂതിരിയുടെ വരികളില്‍ രഘുവിന്റേതാണ് ഗാനം.

പാര്‍വ്വതി, നസ്രിയ, പൃഥ്വിരാജ് എന്നിവരുടെ കഥാപാത്ര ബന്ധത്തെക്കുറിച്ചുള്ള കഥയാണ് ചിത്രം പറയുന്നത്. പൃഥ്വിരാജിന്റെ കഥാപാത്രത്തെ ബന്ധപ്പെടുത്തിയാണ് കഥയുടെ മുന്നോട്ടുപോക്ക് എന്നാണ് അറിയുന്നത്. സഹോദരനായും കാമുകനായും രണ്ട് വ്യത്യസ്ത ജീവിതഘട്ടങ്ങളിലാണ് പൃഥ്വി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. കാമുകിയായി പാര്‍വ്വതിയും അനുജത്തിയായി നസ്രിയയും വേഷമിടുന്നു.

റോഷന്‍ മാത്യു, സിദ്ധാര്‍ത്ഥ് മേനോന്‍, മാല പാര്‍വ്വതി, അതുല്‍ കുല്‍ക്കര്‍ണ്ണി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. രജപുത്ര ഫിലിംസും ലിറ്റില്‍ ഫിലിംസും ചേര്‍ന്നൊരുക്കുന്ന ചിത്രത്തിന്റെ നിര്‍മാണം എം. രഞ്ജിത്താണ്.

Top