കൂടെയിലെ പുതിയ ‘മിന്നാമിന്നി’ ഗാനം പുറത്തിറങ്ങി

koode

ഞ്ജലി മേനോന്‍ സംവിധാനം ചെയ്ത കൂടെയിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘മിന്നാമിന്നി രാരാരോ’ എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഗാനം പങ്കുവെച്ചിരിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം ജയചന്ദ്രനാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. അഭയ് ജോധ്പുര്‍കാറാണ് ഗാനം ആലപിച്ചിരിക്കുന്നത്.

പാര്‍വ്വതി, നസ്രിയ, പൃഥ്വിരാജ് എന്നിവരുടെ കഥാപാത്ര ബന്ധത്തെക്കുറിച്ചുള്ള കഥയാണ് ചിത്രം പറയുന്നത്. പൃഥ്വിരാജിന്റെ കഥാപാത്രത്തെ ബന്ധപ്പെടുത്തിയാണ് കഥയുടെ മുന്നോട്ടുപോക്ക് എന്നാണ് അറിയുന്നത്. സഹോദരനായും കാമുകനായും രണ്ട് വ്യത്യസ്ത ജീവിതഘട്ടങ്ങളിലാണ് പൃഥ്വി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. കാമുകിയായി പാര്‍വ്വതിയും അനുജത്തിയായി നസ്രിയയും വേഷമിടുന്നു.

റോഷന്‍ മാത്യു, സിദ്ധാര്‍ത്ഥ് മേനോന്‍, മാല പാര്‍വ്വതി, അതുല്‍ കുല്‍ക്കര്‍ണ്ണി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മഞ്ചാടിക്കുരുവിന് ശേഷം അഞ്ജലി മേനോനും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രം കൂടിയാണ് കൂടെ.

Top