കൂടത്തായി: മാത്യു മഞ്ചാടിയില്‍ കൊലപാതക കേസില്‍ ജോളിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

കോഴിക്കോട് കൂടത്തായി കേസിലെ മുഖ്യപ്രതി ജോളിയെ വീണ്ടും പൊലീസ് കസ്റ്റഡിയില്‍ വിട്ടു. മാത്യു മഞ്ചാടിയില്‍ കൊലപാതക കേസില്‍ അഞ്ച് ദിവസത്തേക്കാണ് ജോളിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. ഒന്‍പത് ദിവസമാണ് അന്വേഷണ സംഘം കസ്റ്റഡിയില്‍ ആവശ്യപ്പെട്ടതെങ്കിലും താമരശേരി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അഞ്ച് ദിവസം മാത്രം അനുവദിക്കുകയായിരുന്നു.

കൊയിലാണ്ടി സിഐയുടെ നേതൃത്വത്തില്‍ ജോളിയെ വിശദമായി ചോദ്യം ചെയ്യും. മാത്യു മഞ്ചാടിയിലിന്റെ വീട്ടിലും കൂടത്തായിയിലെ പൊന്നാമറ്റം വീട്ടിലും എത്തിച്ച് തെളിവെടുക്കാനാണ് പൊലീസിന്റെ തീരുമാനം.

സിലി വധക്കേസില്‍ സയനൈഡിന്റെ ഉറവിടം കണ്ടെത്തുന്നതിനായി പ്രജികുമാറിനെയും മൂന്ന് ദിവസം കസ്റ്റഡിയില്‍ വിട്ടു. സിലി കൊലപാതക കേസ് അന്വേഷിക്കുന്ന വടകര തീരദേശ സിഐയും സംഘവും ജോളിയെയും, എം എസ് മാത്യുവിനെയും നേരത്തെ ചോദ്യം ചെയ്തിരുന്നു.

Top