കൂടത്തായി; ജോളിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി, വിഷാദ രോഗമെന്ന് ഡോക്ടര്‍മാര്‍

കോഴിക്കോട്: കൂടത്തായി പമ്പരകൊലപാതകക്കേസിലെ മുഖ്യപ്രതി ജോളിക്ക് വിഷാദ രോഗമെന്ന് സംശയിക്കുന്നതായി ഡോക്ടര്‍മാര്‍. ആത്മഹത്യശ്രമം നടത്തിയത് ഇത് മൂലമാണെന്നും അവര്‍ വ്യക്തമാക്കി.

കൈ ഞരമ്പ് മുറിച്ച നിലയില്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ജോളിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. അപകട നില തരണം ചെയ്‌തെന്നും ഒരു പക്ഷെ നാളെ തന്നെ ആശുപത്രി വിടാനാവുമെന്നാണ് കരുതുന്നതെന്നും മെഡിക്കല്‍ കോളേജ് അഡീഷണല്‍ സൂപ്രണ്ട് സുനില്‍കുമാര്‍ വ്യക്തമാക്കി.

ഇന്ന് പുലര്‍ച്ചെ നാലരയോടെയായിരുന്നു ജോളി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കൈ ഞരമ്പ് കടിച്ച് മുറിച്ച ശേഷം കല്ലുപോലുള്ള എന്തോ വസ്തു കൊണ്ട് കൂടുതല്‍ മുറിവേല്‍പ്പിക്കാനായിരുന്നു ശ്രമമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

അതേസമയം, വിഷാദ രോഗത്തിന്റെ ലക്ഷണമുള്ളതിനാല്‍ ആത്മഹത്യ ചെയ്യാന്‍ ഇനിയും സാധ്യതയുണ്ടെന്നാണ് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്. ഇതോടെ ജോളിയുടെ സുരക്ഷ പൊലീസിന് വെല്ലുവിളി ഉയര്‍ത്തിയിരിക്കുകയാണ്.

Top