കൂടത്തായി കൊലപാതക പരമ്പര : ജോളിയെ ഇപ്പോഴെങ്കിലും പിടിച്ചതു നന്നായെന്ന് റൂറൽ എസ്.പി

കോഴിക്കോട് : കൂടത്തായിയിൽ ഒരു കുടുംബത്തിലെ ആറു പേരുടെ മരണവുമായി ബന്ധപ്പെട്ട് പ്രതിയായ ജോളിയെ ഇപ്പോഴെങ്കിലും പിടിച്ചതു നന്നായെന്ന് റൂറൽ എസ്.പി കെ.ജി സൈമൺ.
ആറു പേരുടെ കൊലപാതകങ്ങൾക്കു പിന്നിലും താനാണെന്ന് ജോളി കുറ്റസമ്മതം നടത്തിയിട്ടുണ്ടെന്നും എസ്.പി മാധ്യമങ്ങളോട് പറഞ്ഞു.

മുൻഭാർത്താവ് റോയി തോമസിന്റെ ദുരൂഹമരണമവുമായി ബന്ധപ്പെട്ടാണ് ജോളി ഉൾപ്പെടെ മൂന്നു പേരെ പൊലീസ് അറസ്റ്റു ചെയ്തത്.

റോയി തോമസും ജോളിയുമായുള്ള ബന്ധം വളരെ വഷളായിരുന്നു. ഇതിനു പിന്നാലെയാണ് കൊലപാതകം നടന്നത്. ഇതിനു പിന്നാലെ പോസ്റ്റുമോർട്ടം വേണമെന്ന് ആവശ്യപ്പെട്ട അമ്മാവൻ എം.എം മാത്യുവും കൊല്ലപ്പെട്ടു. എന്നാൽ എല്ലാ മരണങ്ങള്‍ക്കും സയനൈഡ് ഉള്ളില്‍ ചെന്നതിന്റെ ലക്ഷണമുണ്ട്‌. ഭാര്യ സിലിയുടെ മരണത്തിനു ശേഷമാണ് ഷാജുവിനെ വിവാഹം കഴിച്ചത്. അതേസമയം കൊലപാതകങ്ങളിൽ ഷാജുവിനെതിരെ വ്യക്തമായ തെളിവ് ലഭിച്ചിട്ടില്ലെന്നും എസ്.പി പറഞ്ഞു.

പതിനാല് വര്‍ഷത്തിനിടെ പലതവണയായി ആളുകളെ വകയിരുത്തിയ ജോളി വല്ലാത്തൊരു മാനസിക അവസ്ഥയിലായിരുന്നുവെന്ന് പൊലീസ് വിലയിരുത്തുന്നു.

Top