കൂടത്തായി അന്നമ്മ വധക്കേസില്‍ ജോളിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

വടകര : കൂടത്തായി അന്നമ്മ വധകേസില്‍ ജോളിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ജോളിയെ താമരശ്ശേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് ഹാജരാക്കുന്നത്. അന്നമ്മ കേസില്‍ വിശദമായി ചോദ്യം ചെയ്യാന്‍ ജോളിയെ മൂന്നു ദിവസത്തേക്ക് കൂടി കസ്റ്റഡിയില്‍ ആവശ്യപ്പെട്ടേക്കും.

അഞ്ചു ദിവസത്തെ ചോദ്യം ചെയ്യലില്‍ കേസിലെ നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് വിവരം.

റിമാന്‍ഡില്‍ കഴിയുന്ന മനോജിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുകൊണ്ട് അന്വേഷണ സംഘം അപേക്ഷ നല്‍കും. മനോജിന്റെ ജാമ്യാപേക്ഷയും താമരശ്ശേരി കോടതി ഇന്ന് പരിഗണിക്കും.

ബിഎസ്എന്‍എല്‍ ജീവനക്കാരനായ ജോണ്‍സന്റെ രഹസ്യമൊഴി ബുധനാഴ്ചയാണ് രേഖപ്പെടുത്തുക. ജോളിയുടെ അടുത്ത സുഹൃത്തുകൂടിയായ ജോണ്‍സണും ഒന്നിച്ച് നിരവധി ഇടങ്ങളില്‍ സഞ്ചരിച്ചതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കൂടാതെ ഇവര്‍ തമ്മിലുള്ള സാമ്പത്തിക ഇടപാടുകളും കണ്ടെത്തിയിട്ടുണ്ട്. കൊലപാതകങ്ങളെക്കുറിച്ച് ജോണ്‍സണ് അറിവുണ്ടോ എന്നാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്.

Top