കൂടത്തായി ; ലീ​ഗ് നേ​താ​വ് ഇമ്പിച്ചി മോ​യി​യെ പാ​ര്‍​ട്ടി​യി​ല്‍ നി​ന്ന് പു​റ​ത്താ​ക്കി

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യ പ്രതി ജോളിയെ സഹായിച്ചെന്ന് ആരോപണമുയര്‍ന്നതിനു പിന്നാലെ മുസ്ലീം ലീഗ് പ്രാദേശിക നേതാവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി.

ഓമശേരിയിലെ മുസ്ലീം ലീഗ് പ്രവര്‍ത്തകനായിരുന്ന വി.കെ.ഇമ്പിച്ചി മോയിയെയാണ് പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്.

ജോളിക്ക് കരം അടയ്ക്കാനും അഭിഭാഷകനെ ഏര്‍പ്പാടാക്കാനും സഹായിച്ചത് ഇമ്പിച്ചി മോയിയാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. അറസ്റ്റിലാകുന്നതിന് തൊട്ടുമുന്‍പ് ജോളി സഹായം ആവശ്യപ്പെട്ടതും ഇമ്പിച്ചി മോയിയോട് ആയിരുന്നു. ഇമ്പിച്ചി മോയിയുടെ വീട്ടിലും മകന്റെ കടയിലും അന്വേഷണ സംഘം റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടി നടപടി.

Top