കൂടത്തായി: നിരപരാധിയാണെന്ന് ആവര്‍ത്തിച്ച് പ്രജികുമാര്‍

കോഴിക്കോട്: കൂടത്തായി കേസില്‍ താന്‍ നിരപരാധിയാണെന്ന് മൂന്നാം പ്രതി പ്രജികുമാര്‍. ജയിലില്‍ നിന്ന് ഇറക്കുമ്പോഴാണ് പ്രജികുമാര്‍ മാധ്യമങ്ങളോട് നിരപരാധിയാണെന്ന് പ്രതികരിച്ചത്. നേരത്തെയും പ്രജികുമാര്‍ താന്‍ നിരപരാധിയാണെന്നും കൊലപാതകങ്ങളെക്കുറിച്ച് തനിക്ക് അറിവില്ലെന്നും പ്രതികരിച്ചിരുന്നു.

പെരുച്ചാഴിയെ കൊല്ലാനാണെന്ന് പറഞ്ഞ് മാത്യുവാണ് തന്റെ കൈയില്‍ നിന്ന് സയനൈഡ് വാങ്ങിയതെന്ന് പ്രജികുമാര്‍ നേരത്തെ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ പ്രജികുമാര്‍ പറയുന്നതിലെ പൊരുത്തക്കേടുകള്‍ അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. ഒട്ടേറെപ്പേര്‍ക്ക് ഇയാള്‍ സയനൈഡ് നല്‍കിയിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. മാത്യുവുമായി ദീര്‍ഘനാളായി ബന്ധമില്ലായിരുന്നുവെന്ന് പറഞ്ഞ പ്രജികുമാര്‍ കേസില്‍ അറസ്റ്റിലാകുന്നതിന് മുമ്പ് ഒരുമണിക്കൂറോളം മാത്യുവുമായി സംസാരിച്ചിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

Top