കൂടത്തായി: ജോളിയുടെ മൊബൈല്‍ ഫോണ്‍ മകന്‍ അന്വേഷണ സംഘത്തിനു കൈമാറി

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുടെ ചുരുളഴിക്കുവാനായി അന്വേഷണ സംഘം ഇന്ന് പ്രതികളുമായി പെന്നാമറ്റത്തെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുകയാണ്. കേസിലെ നിര്‍ണായക തെളിവുകളായ സയനൈഡ് സൂക്ഷിച്ചിരിക്കുന്ന കുപ്പി കണ്ടെത്തുന്നതിനായി ജോളി അത് ഉപേക്ഷിച്ച മാലിന്യ കൂമ്പാരം പൊലീസ് പരിശോധിക്കുകയാണ്.

ഇതിനിടയില്‍ ജോളിയുടെ മക്കളുടെ മൊഴിയും അന്വേഷണ സംഘം എടുത്തു. ഇവരുടെ കയ്യിലായിരുന്നു ജോളിയുടെ മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നത്. ഫോണ്‍ ഇവര്‍ അന്വേഷണസംഘത്തിനു കൈമാറി.റോയിയുടെ സഹോദരി റെഞ്ചിയുടെ മൊഴിയും രേഖപ്പെടുത്തി. റെഞ്ചി താമസിക്കുന്ന വൈക്കത്തെ വീട്ടിലെത്തിയാണ് മൊഴി എടുത്തത്. റോയിയുടെ സഹോദരന്‍ റോജോ അടുത്ത ദിവസം അമേരിക്കയില്‍ നിന്നെത്തും.

കേസിലെ നിര്‍ണായക വിവരങ്ങള്‍ ശേഖരിക്കുവാനായി ജോളി ജനിച്ചു വളര്‍ന്ന കട്ടപ്പനയിലും അന്വേഷണം നടത്തും. ജോളിയുടെ കുട്ടിക്കാലത്തെ വിവരങ്ങള്‍ ശേഖരിക്കാനാണിത്.

Top