കൂടത്തായി കേസില്‍ മുന്‍ സി.പി.എം പ്രാദേശിക നേതാവ് അറസ്റ്റിൽ

കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പര കേസിൽ സി.പി.എം ലോക്കൽ സെക്രട്ടറിയായിരുന്ന മനോജിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജോളി തയ്യാറാക്കിയ വ്യാജ ഒസ്യത്തിൽ ഒപ്പിട്ടതിനാണ് അറസ്റ്റ്.

പയ്യോളി ക്രൈംബ്രാഞ്ച് ഓഫിസിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

നേരത്തെ കൂടത്തായി കേസില്‍ ആരോപണവിധേയനായി ലോക്കല്‍ സെക്രട്ടറി മനോജിനെ സി.പി.എമ്മില്‍ നിന്ന് പുറത്താക്കിയിരുന്നു. തെറ്റ് ചെയ്തെന്ന് പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് മനോജിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.

സാമ്പത്തിക നേട്ടത്തിനായി ജോളി കൊലപാതകങ്ങൾ നടത്തിയെന്നായിരുന്നു പൊലീസ് കണ്ടെത്തൽ. ഇതോടെ കൂടത്തായി കേസിൽ അറസ്റ്റിലായ പ്രതികളുടെ എണ്ണം നാലായി.

Top