ജോളിയുടെ നീക്കങ്ങളില്‍ ഇപ്പോള്‍ സംശയം തോന്നുന്നു; തള്ളിപ്പറഞ്ഞ് ഷാജുവിന്റെ പിതാവ് സക്കറിയ

കോഴിക്കോട്: ജോളിക്കെതിരെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ പിതാവ് സക്കറിയ. ജോളിയുടെ നീക്കങ്ങളില്‍ ഇപ്പോള്‍ സംശയം തോന്നുന്നുവെന്ന് സക്കറിയ പറഞ്ഞു. നേരത്തെ ജോളിയെ പിന്തുണച്ചുകൊണ്ട് സക്കറിയ രംഗത്തെത്തിയിരുന്നു.

പുറത്തുവരുന്ന കാര്യങ്ങളനുസരിച്ച് ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടെയും കുഞ്ഞിന്റെയും മരണത്തില്‍ സംശയം തോന്നുന്നുവെന്നാണ് സക്കറിയ പറഞ്ഞത്.ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടെ മരണത്തില്‍ ജോളിക്ക് പങ്കുണ്ടെന്നതില്‍ താന്‍ നേരത്തെ വിശ്വസിച്ചിരുന്നില്ല. സിലിയുടെ സഹോദരനും മരണം നടക്കുന്ന സന്ദര്‍ഭത്തില്‍ ഒപ്പമുണ്ടായിരുന്നതാണ് ഇതിന് കാരണം. ജോളിയുടെ പെരുമാറ്റത്തിലും അസ്വാഭാവികമായി ഒന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ പുറത്ത് വരുന്ന വിവരങ്ങളനുസരിച്ച് ജോളിയുടെ അന്നത്തെ നീക്കങ്ങളില്‍ സംശയിക്കുന്നുവെന്നും സക്കറിയ പറഞ്ഞു.

Top