കൂടത്തായി; സിലി വധക്കേസില്‍ മാത്യുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി

കോഴിക്കോട്: കൂടത്തായി കേസിലെ രണ്ടാം പ്രതി മാത്യുവിനെ സിലി കൊലക്കേസിലും അറസ്റ്റ് ചെയ്തു. സിലിയെ കൊല്ലാന്‍ സയനൈഡ് വാങ്ങിത്തന്നത് മാത്യുവാണെന്ന് ജോളിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസ് വധക്കേസില്‍ റിമാന്റില്‍ കഴിയുന്ന മാത്യുവിന്റെ അറസ്റ്റ് സ്‌പെഷ്യല്‍ സബ് ജയിലിലെത്തിയാണ് പൊലീസ് രേഖപ്പെടുത്തിയത്.

അതേസമയം, ഷാജുവിന്റെ മകള്‍ആല്‍ഫൈന്‍ കേസില്‍ ജോളിയുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും. ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടെ കൊലപാതകത്തില്‍ മാത്യുവിനെയും മകള്‍ ഒന്നര വയസുകാരി ആല്‍ഫൈന്റെ കൊലപാതക കേസില്‍ ജോളിയെയും അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞ ദിവസം കോടതി അനുമതി നല്‍കിയിരുന്നു. ആല്‍ഫൈന് നല്‍കിയ ഭക്ഷണത്തില്‍ സയനൈഡ് ചേര്‍ത്തുവെന്ന് ജോളി അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് ആല്‍ഫൈന്‍ വധക്കേസില്‍ ജോളിയെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടത്.ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തിസിലിയെ കൊലപ്പെടുത്തിയെന്നാണ് ജോളിക്കെതിരായ കേസ്.

ജോളിയേയും മാത്യുവിനേയും കസ്റ്റഡിയില്‍ ലഭിക്കാനുള്ള അപേക്ഷ നാളെ കോടതിയില്‍ അന്വേഷണ സംഘം സമര്‍പ്പിക്കും. ജോളിയുടെ ജാമ്യാപേക്ഷയും കോടതി തിങ്കളാഴ്ച പരിഗണിക്കും.

Top