ജോളിയെ ഷാജുവിന്റെ പുലിക്കയത്തെ വീട്ടില്‍ എത്തിച്ച് ഇന്ന് തെളിവെടുക്കും

കോഴിക്കോട് : കൂടത്തായി കൊലപാതകക്കേസില്‍ ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനേയും മാതാപിതാക്കളെയും ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഷാജു, പിതാവ് സഖറിയാസ്, മാതാവ് ഫിലോമിന എന്നിവരെയാണ് വീണ്ടും ചോദ്യം ചെയ്യുക. മുഖ്യപ്രതി ജോളിയെ ഇന്ന് ഷാജുവിന്റെ പുലിക്കയത്തെ വീട്ടില്‍ എത്തിച്ച് തെളിവെടുക്കും. ഇതിന് ശേഷം ഈ വീട്ടില്‍ വച്ചായിരിക്കും വിശദമായ ചോദ്യം ചെയ്യല്‍.

ഷാജുവിന്റെ അറിവോടെയാണ് സിലിയുടെ കൊലപാതകം നടന്നതെന്നാണ് ജോളി ഇപ്പോഴും അന്വേഷണസംഘത്തിനു മുന്നില്‍ ആവര്‍ത്തിക്കുന്നത്.എന്നാല്‍ സിലിയുടെയും മകള്‍ ആല്‍ഫൈന്റെയും കൊലപാതകത്തെ കുറിച്ച് ഒന്നുമറിയില്ലെന്നായിരുന്നു കഴിഞ്ഞദിവസത്തെ ചോദ്യം ചെയ്യലില്‍ ഷാജു പറഞ്ഞത്. സിലി കൊല്ലപ്പെട്ട ശേഷം ഷാജുവിന് മൊബൈല്‍ സന്ദേശം അയച്ചുവെന്ന്‌ ജോളി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

Top