കൂടത്തായി: ഷാജുവടക്കം നാലുപേരുടെ രഹസ്യമൊഴി രേഖപ്പെടുത്താനൊരുങ്ങി പൊലീസ്

കൂടത്തായി: കൂടത്തായി കേസില്‍ ഷാജുവിന്റെ രഹസ്യ മൊഴി രേഖപ്പെടുത്താനൊരുങ്ങി പൊലീസ്. നവംബര്‍ 7 ന് ഷാജുവിന്റെ രഹസ്യ മൊഴി രേഖപ്പെടുത്താനാണ് നിര്‍ദ്ദേശം. ഇതിനായി കോഴിക്കോട് ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ കോടതിക്ക് മുമ്പാകെ ഹാജരാവാന്‍ നിര്‍ദ്ദേശം നല്‍കി.

ഇതോടൊപ്പം ജോളിയുടെ രണ്ട് മക്കളുടെയും സിലിയുടെ സഹോദരന്‍ സിജോയുടേയും മൊഴി രേഖപ്പെടുത്തും. ജോളിയുടെമക്കളുടെ മൊഴി നവംബര്‍ ഒന്നിനും സിജോയുടെ മൊഴി നവംബര്‍ രണ്ടിനുമാണ്‌രേഖപ്പെടുത്തും.

അതിനിടെ ജോളിയെ താമരശേരി മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിയില്‍ എത്തിച്ചു. ആല്‍ഫൈന്‍ കൊലപാതക കേസിലെ പൊലീസ് കസ്റ്റഡി അപേക്ഷയും സിലി കൊലപാതകത്തിലെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും. ഷാജുവിന്റെയും സിലിയുടെയും മകള്‍ ആല്‍ഫൈന്റെ കൊലപാതക കേസില്‍ ഇന്നലെയാണ് ജോളിയെ അറസ്റ്റ് ചെയ്തത്.തിരുവമ്പാടി സിഐ ഷാജു ജോസഫിന്റെനേതൃത്വത്തിലുള്ള അന്വേഷണസംഘമാണ്ആല്‍ഫൈന്റെ മരണം അന്വേഷിക്കുന്നത്.

തുടക്കത്തില്‍ അഞ്ച് കൊലപാതകങ്ങള്‍ ചെയ്തുവെന്ന് സമ്മതിച്ചജോളി ആല്‍ഫൈനെ കൊന്നത് താനല്ലെന്ന് വാദിച്ചിരുന്നു. എന്നാല്‍ മകന്‍ റോമോയോട് സിലിയെയും ആല്‍ഫൈനെയും കൊന്നത് താന്‍ തന്നെയാണെന്ന് നേരത്തെ വെളിപ്പെടുത്തിയിരുന്നു. റോമോ ഇക്കാര്യം പൊലീസിനോട് പറഞ്ഞതോടെ ജോളിയുടെ വാദം പൊളിയുകയായിരുന്നു.

Top