കൂടത്തായ് കൊലപാതക പരമ്പര : ഷാജുവിനെയും ജോളിയെയും ഇന്ന് ചോദ്യം ചെയ്യും

കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പരയിലെ മാത്യു മഞ്ചാടിയേല്‍ കേസില്‍ ജോളിയെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും. കേസ് അന്വേഷിക്കുന്ന കൊയിലാണ്ടി സിഐ യുടെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യംചെയ്യുക. മാത്യുവിന്റെ വീട്, കൂടത്തായിയിലെ പൊന്നാമറ്റം വീട് എന്നിവിടങ്ങളില്‍ ജോളിയെ എത്തിച്ച് തെളിവെടുപ്പ് നടത്തുകയും ചെയ്യും.

കേസില്‍ ജോളിയെ 5 ദിവസത്തേക്ക് കോടതി പൊലീസ ്കസ്റ്റഡിയില്‍ വിട്ടിരുന്നു. സിലി കൊലപാതക കേസില്‍ കസ്റ്റഡിയിലുള്ള പ്രജു കുമാറിനെയും ഇന്ന് ചോദ്യം ചെയ്യും. ആല്‍ഫെയ്ന്‍ വധക്കസില്‍ രണ്ടാം പ്രതി മാത്യുവിന്റെ അറസ്റ്റ് ഇന്ന് രേഖപെടുത്തും.

അതേസമയം ജോളിയുടെ ഭര്‍ത്താവ് ഷാജുവിന്റെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. റോയ് തോമസ് കൊലപാതകവുമായി ബന്ധപ്പെട്ടാണ് മൊഴി എടുക്കുന്നത്. കോഴിക്കോട് ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് രഹസ്യമൊഴി രേഖപ്പെടുത്തുക. ഇതേ കേസില്‍ നേരത്തെ ജോളിയുടെ രണ്ട് മക്കളുടേയും മരിച്ച സിലിയുടെ സഹോദരന്‍ സിജോയുടേയും രഹസ്യമൊഴികള്‍ രേഖപ്പെടുത്തിയിരുന്നു.

Top