മാത്യുവിനെ കൊലപ്പെടുത്തിയത് മദ്യത്തില്‍ സയനൈഡ് കലര്‍ത്തി; വെളിപ്പെടുത്തലുമായി ജോളി

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ജോളി. മാത്യു മഞ്ചാടിയിലിനെ കൊലപ്പെടുത്തിയത് മദ്യത്തില്‍ സയനൈഡ് നല്‍കിയാണെന്ന് ജോളി പറഞ്ഞു.മാത്യൂ കൊല്ലപ്പെടുന്നതിനു രണ്ടു ദിവസം മുന്‍പു വരെ പലപ്പോഴായി ഒരുമിച്ചു മദ്യപിച്ചിരുന്നു. തെളിവെടുപ്പിനിടെയാണ് ജോളി ഇക്കാര്യം വെളിപ്പെടുത്തിയത്.

പൊന്നാമറ്റം വീട്ടില്‍ വച്ച് രണ്ടുതവണ രണ്ടുകുപ്പികളിലായാണ് സയനൈഡ് കൈമാറ്റം നടന്നതെന്നും ഇതില്‍ ഒരുകുപ്പി ഉപയോഗിക്കുകയും ഒരു കുപ്പി ഒഴുക്കിക്കളയുകയും ചെയ്തതായി ജോളി പൊലീസിനോട് പറഞ്ഞെന്നാണ് വിവരം. ജോളിയുടെ തിരിച്ചറിയല്‍ രേഖകളും തെളിവെടുപ്പിനിടെ കണ്ടെത്തിയിട്ടുണ്ട്.

Top