കൂടത്തായി കേസ്: ജോളിയുടെ കട്ടപ്പനയിലെ ബന്ധുക്കളെ വീണ്ടും ചോദ്യം ചെയ്യും

കോഴിക്കോട്: കൂടത്തായി കേസിലെ മുഖ്യപ്രതി ജോളിയുടെ കട്ടപ്പനയിലെ ബന്ധുക്കളെ വീണ്ടും ചോദ്യം ചെയ്യും. കട്ടപ്പനയിലുള്ള ജോളിയുടെ സഹോദരങ്ങള്‍ ഉള്‍പ്പെടെയുള്ളവരോട് പയ്യോളി ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് എത്താനാണ് അന്വേഷണസംഘം നിര്‍ദേശിച്ചിരിക്കുന്നത്.ഇവര്‍ വ്യാഴാഴ്ച എത്തുമെന്നാണ് സൂചന. കൂടുതല്‍ സാക്ഷിമൊഴികള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

അതേസമയം ഷാജുവിനെ വീണ്ടും ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം വിളിപ്പിച്ചിട്ടുണ്ട്. വടകര എസ്.പി. ഓഫീസില്‍ ഷാജുവിനെയും ജോളിയെയും ഒരുമിച്ച് ചോദ്യം ചെയ്യുന്നത് പുരോഗമിക്കുകയാണ്.ആദ്യഭാര്യ സിലിയുടെ മരണവുമായി ബന്ധപ്പെട്ട് ജോളി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഷാജുവിനെ വീണ്ടും ചോദ്യം ചെയ്യുന്നത്.ഷാജുവിന്റെ പിതാവ് സഖറിയാസിനെയും അന്വേഷണസംഘം ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിട്ടുണ്ട്.

സിലിയുടെ മരണത്തെ കുറിച്ച് ഷാജുവിന് അറിയാമായിരുന്നുവെന്നാണ് ജോളി അന്വേഷണസംഘത്തിന് മൊഴി നല്‍കിയിരിക്കുന്നത്.

Top