കൂടത്തായി: മുഖ്യപ്രതി ജോളി അടക്കമുള്ള മൂന്ന് പ്രതികളെയും ജയിലേക്കയച്ചു

കോഴിക്കോട്: കൂടത്തായി കേസിലെ മുഖ്യപ്രതി ജോളി അടക്കമുള്ള മൂന്ന് പ്രതികളെയും ജയിലേക്കയച്ചു. പ്രതികളുടെ റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണിത്. ജോളി, മാത്യു, പ്രജുകുമാര്‍ എന്നിവരെയാണ് ജയിലിലേക്ക് അയച്ചത്. ശനിയാഴ്ച ഇവരെ കോടതിയില്‍ ഹാജരാക്കും.

അതേസമയം ഷാജുവിന്റെ ആദ്യഭാര്യ സിലിയുടെ കൊലപാതകത്തിലും ജോളിയെയും മാത്യുവിനെയും അറസ്റ്റ് ചെയ്യാന്‍ കോടതി അനുമതി നല്‍കിയിരുന്നു. ഇരുവരുടെയും അറസ്റ്റ് നാളെ രേഖപ്പെടുത്തുകയാണെങ്കില്‍ അവരെ കോടതിയില്‍ ഹാജരാക്കിയശേഷം കസ്റ്റഡി വാങ്ങാനുള്ള അപേക്ഷ നാളെത്തന്നെ അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിക്കും.

Top