കൂടത്തായ് കേസ്: റോയിയുടെ ശരീരത്തില്‍ കണ്ടെത്തിയ ഏലസ് പൂജിച്ച ജോത്സ്യന്‍ ഒളിവില്‍

കോഴിക്കോട്:കൂടത്തായ് കേസിലെ മുഖ്യപ്രതി ജോളിയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ജോത്സ്യന്‍ ഒളിവില്‍. മരിച്ച റോയിയുടെ ശരീരത്തില്‍ കണ്ടെത്തിയ ഏലസ് പൂജിച്ച് നല്‍കിയത് ഈ ജ്യോത്സ്യനാണ്.

കട്ടപ്പന സ്വദേശിയാണ് ഇയാള്‍. റോയിയുടെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നും ജ്യോത്സ്യന്റെ വിലാസമെഴുതിയ കാര്‍ഡ് കണ്ടെത്തിയിരുന്നു. തകിടിലൂടെ വിഷംഅകത്ത് ചെല്ലാനുള്ള സാധ്യതയും പോലീസ് പരിശോധിക്കുന്നുണ്ട്.ചൊവ്വാഴ്ച രാവിലെ മുതല്‍ സംഭവവുമായി ബന്ധപ്പെട്ട് ജ്യോത്സ്യനെ തിരയുന്നതായുള്ള വാര്‍ത്തകള്‍ വന്നിരുന്നു.

Top