ബാബുരാജിന്റെ കൂദാശയുടെ പുതിയ പോസ്റ്റര്‍ കാണാം

ബാബുരാജ് നായകവേഷത്തിലെത്തുന്ന ചിത്രം കൂദാശയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. പോസ്റ്ററില്‍ ബാബുരാജും ജോയ് മാത്യുവും സായ് കുമാറുമാണ് പ്രത്യക്ഷപ്പെടുന്നത്. നവാഗതനായ ഡിനു ഈലാന്‍ ആണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ചിത്രം ഒക്ടോബര്‍ 26ന് തിയേറ്ററുകളിലെത്തും.

പെണ്‍കുട്ടികളുള്ള ഓരോ മാതാപിതാക്കള്‍ക്കും വേണ്ടിയാകും ഈ ചിത്രം എത്തുന്നത്. കല്ലൂക്കാരന്‍ ജോയ് എന്ന കഥാപാത്രത്തെയാണ് ബാബുരാജ് അവതരിപ്പിക്കുന്നത്. സായികുമാര്‍, ജോയ് മാത്യു, ദേവന്‍, ആര്യന്‍ കൃഷ്ണന്‍ മേനോന്‍ എന്നിവരാണ് മറ്റു താരങ്ങള്‍. ഒ.എം.ആര്‍. ഗ്രൂപ്പിന്റെ ബാനറില്‍ ഒമര്‍, മുഹമ്മദ് റിയാസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഫൈസല്‍ വി. ഖാലിദ്.

Top