പി.വി.അന്‍വറിന്റെ പാര്‍ക്കിന് അനുമതി നല്‍കിയതില്‍ വീഴ്ചയില്ലെന്ന് കൂടരഞ്ഞി പഞ്ചായത്ത്

anwar

മലപ്പുറം: പി.വി.അന്‍വറിനെ വീണ്ടും ന്യായീകരിച്ച് കൂടരഞ്ഞി പഞ്ചായത്ത് രംഗത്ത്.

പി.വി.അന്‍വറിന്റെ പാര്‍ക്കിന് അനുമതി നല്‍കിയതില്‍ വീഴ്ചയില്ലെന്ന് കൂടരഞ്ഞി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പറഞ്ഞു.

പഞ്ചായത്ത് ഭരണസമിതിക്ക് വീഴ്ച സംഭവിച്ചു എന്ന് തെളിയിക്കാന്‍ യുഡിഎഫിന് കഴിഞ്ഞിട്ടില്ല. കോഴിക്കോട് ഡിസിസിക്കും പഞ്ചായത്ത് തെറ്റ് ചെയ്തുവെന്ന് പറയാന്‍ പറ്റില്ലന്നും പ്രസിഡന്റ് അറിയിച്ചു.

ഈ മാസം 20ന് കോണ്‍ഗ്രസ്സ് നടത്തുന്ന സമരം പഞ്ചായത്തിനെതിരെയല്ല. അന്‍വറിന്റെ വിഷയത്തില്‍ കൂടരഞ്ഞി പഞ്ചായത്ത് ശരിയുടെ പക്ഷത്താണെന്നും വൈസ് പ്രസിഡന്റ് നസീര്‍ പറഞ്ഞു.

അതേസമയം പി.വി.അന്‍വറിന്റെ തൊഴില്‍ നിയമലംഘനത്തില്‍ അന്വേഷണം നടത്തും. തൊഴിലാളികള്‍ക്ക് ആനുകൂല്യം നിഷേധിച്ചതാണ് അന്വേഷിക്കുക. പി.എഫ്, ഇഎസ്‌ഐ ആനുകൂല്യങ്ങളാണ് നിഷേധിച്ചത്. ഇഎസ്‌ഐ കോര്‍പ്പറേഷനും പിഎഫ് ഓര്‍ഗനൈസേഷനും അന്വേഷിക്കും.

Top