ട്വിറ്ററിനു പൂട്ടിടാൻ ബദൽ ആപ്പ്; ‘കൂ’ ആപ്പുമായി കേന്ദ്ര സർക്കാർ

ക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യണമെന്ന കേന്ദ്രസർക്കാർ നിർദ്ദേശം പിന്തുടരാത്ത ട്വിറ്ററിനു പൂട്ടിടാൻ ഇന്ത്യൻ ആപ്പ് കൂ. കേന്ദ്ര സർക്കാർ കഴിഞ്ഞ വർഷം നടത്തിയ ആത്മനിർഭർ ഭാരത് ആപ്പ് ചലഞ്ചിൽ ഒന്നാം സ്ഥാനം നേടിയ കൂ ആപ്പിൽ ട്വിറ്ററിന് സമാനമായ ഫീച്ചറുകളാണ് ഉള്ളത്. ട്വിറ്ററിന് ബദലായി കൂ ആപ്പിനെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് കേന്ദ്ര സർക്കാർ. ഇതിന്റെ ഭാഗമായി കേന്ദ്ര മന്ത്രിമാരായ പിയുഷ് ഗോയൽ, രവി ശങ്കർ പ്രസാദ്, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, മുൻ ക്രിക്കറ്റർ അനിൽ കുംബ്ലെ എന്നിങ്ങനെ നിരവധി പേരാണ് കൂ ആപ്പിൽ അക്കൗണ്ട് ആരംഭിച്ചിരിക്കുന്നത്.

അപ്രമേയ രാധാകൃഷ്ണ, മായങ്ക് ബിദവാട്ക എന്നിവർ ചേർന്ന് കഴിഞ്ഞ മാർച്ചിൽ തയ്യാറാക്കിയ ആപ്പാണ് കൂ. ബോംബിനെറ്റ് ടെക്നോളോജിസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് കൂ ആപ്പിന്റെ മാതൃകമ്പനി. ബ്ലും വെഞ്ച്വേഴ്‌സ്, കാലാരി ക്യാപിറ്റൽ, ആക്സിൽ പാർട്നെർസ് ഇന്ത്യ എന്നിവയാണ് പ്രധാന നിക്ഷേപകർ. ഉപയോക്താക്കൾക്ക് തങ്ങളുടെ അഭിപ്രായങ്ങൾ, ചിത്രങ്ങൾ, ചെറിയ വിഡിയോകൾ എന്നിവ രേഖപെടുത്താവുന്ന ട്വിറ്ററിന് സമാനമായ മൈക്രോബ്ലോഗിംഗ് സേവനമാണ് കൂ ആപ്പ് ഒരുക്കുന്നത്.

ട്വിറ്ററിന് പോസ്റ്റ് ചെയ്യാവുന്ന അക്ഷരങ്ങളുടെ പരിധി 280 ആണെങ്കിൽ കൂ ആപ്പിൾ ഇത് 400 ആണ്. ഇത് കൂടാതെ 1 മിനിറ്റ് വരെ ദൈർഖ്യമുള്ള ഓഡിയോ, വിഡിയോകൾ കൂ ആപ്പിൽ പോസ്റ്റ് ചെയ്യാം. ട്വിറ്ററിൽ പോസ്റ്റ് ചെയ്യുന്നവയെ ട്വീറ്റ് എന്ന് വിളിക്കുന്നതുപോലെ കൂ ആപ്പിൽ പോസ്റ്റ് ചെയ്യുന്നവയെ കൂവ്സ് എന്ന് വിളിക്കുന്നത്. ട്വിറ്റർ ഇംഗ്ലീഷിൽ മാത്രമാണ് ലഭിക്കുന്നതെങ്കിൽ, കൂ ആപ്പ് ഇംഗ്ലീഷ് കൂടാതെ പ്രാദേശിക ഭാഷകളെയും പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇപ്പോൾ കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലാണ് കൂ ആപ്പ് ലഭിക്കുന്നത്. അധികം താമസമില്ലാതെ മറാത്തി, ബംഗ്ലാ, ഗുജറാത്തി, മലയാളം, ഒറിയ, പഞ്ചാബി, ആസാമീസ് പതിപ്പുകൾ ലഭിക്കും എന്നും കൂ ആപ്പ് വ്യക്തമാക്കുന്നു.

പീപ്പിൾ ഫീഡ്, 1-1 മെസ്സേജിങ്, ഇംഗ്ലീഷിൽ നിന്നും പ്രാദേശിക ഭാഷ കീബോർഡ്, പ്രാദേശിക ഭാഷയിലുള്ള ന്യൂസ് ഫീഡ്, ഹൈപ്പർ ലോക്കൽ ഹാഷ് ടാഗ് എന്നിവയാണ് കൂ ആപ്പിന്റെ മറ്റുള്ള സവിശേഷതകൾ. ആൻഡ്രോയിഡ്, ഐഓഎസ് ആപ്പ് ആയും വെബ്സൈറ്റിലൂടെയും കൂ ആപ്പ് പ്രവർത്തിപ്പിക്കാം.

Top