കോന്നിയില്‍ ടിപ്പറുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

കോന്നി: ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. വി.ആര്‍.ഭവനത്തില്‍ അനില്‍ കുമാര്‍ (38) ആണ് മരിച്ചത്.

അട്ടച്ചാക്കലില്‍ കുമ്പഴ ഭാഗത്തേക്ക് അമിതവേഗതയില്‍ വന്ന ടിപ്പര്‍ ലോറി ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ബൈക്ക് യാത്രികന്‍ സംഭവ സ്ഥലത്തുവെച്ച് തന്നെ മരിക്കുകയായിരുന്നു.

Top