കൊങ്കൺ റെയില്‍വേ പാത തുറക്കുന്നത് വൈകുമെന്ന് റെയില്‍വേ അധികൃതർ

കാസര്‍ഗോഡ് : മണ്ണിടിഞ്ഞ് വീണ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ട കൊങ്കണ്‍ റെയില്‍വേ പാത തുറക്കുന്നത് വൈകുമെന്ന് റെയില്‍വേ അധികൃതര്‍. മംഗലാപുരം കുലശേഖര റെയില്‍പാതയില്‍ ട്രയല്‍ റണ്‍ നടത്തിയ ശേഷമേ പാത തുറക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുവെന്നും റെയില്‍വേ അറിയിച്ചു.

രാവിലെ ആറു മണിയോടെ ഇതുവഴി ട്രെയിന്‍ ഗതാഗതം പുനസ്ഥാപിക്കുമെന്ന് റെയില്‍വേ അറിയിച്ചിരുന്നു. എന്നാല്‍ രാത്രി മഴ പെയ്തതോടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പാതി വഴിയിലായി. റെയില്‍വേ പാത ബലപ്പെടുത്തുന്ന പ്രവര്‍ത്തികളാണ് നടക്കുന്നത്.

കൊച്ചുവേളിയില്‍ നിന്നും പുറപ്പെട്ട ലോകമാന്യ തിലക് എക്‌സ്പ്രസ്സ് മംഗലാപുരത്ത് എത്തിയിരുന്നു. ഇതിലെ യാത്രക്കാരെ റോഡ് മാര്‍ഗം വഴി സൂറത്ത്കല്ലില്‍ എത്തിക്കും. തിരിച്ച് സൂറത്ത്കല്ലില്‍ എത്തിയ നേത്രാവതി എക്‌സപ്രസ്സിലെ യാത്രക്കാരെ റോഡ് ഗതാഗതം വഴി മംഗലാപുരത്തും എത്തിക്കും.

Top