കൊങ്കണ്‍ പാതയില്‍ പണി പുരോഗമിക്കുന്നു; വൈകിട്ടോടെ ട്രെയിന്‍ ഗതാതഗതം പുനസ്ഥാപിച്ചേക്കാം

മംഗളൂരു :മംഗ്ലൂരിന് സമീപം മണ്ണിടിഞ്ഞിതിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ട കൊങ്കണ്‍ റൂട്ടില്‍ പണി പുരോഗമിക്കുന്നു. വൈകിട്ടോടെ ട്രെയിന്‍ ഗതാതഗതം പുനസ്ഥാപിക്കാന്‍ കഴിയുമെന്നാണ് സൂചന.

പോര്‍ബന്തര്‍, മംഗള, നേത്രാവതി എന്നീ ട്രെയിനുകള്‍ പാലക്കാട് വഴി തിരിച്ചുവിട്ടു.

വെള്ളിയാഴ്ചയാണ് കര്‍ണാടക സൂറത്ത്കല്‍ കുലശേഖറിനടുത്ത് മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടത്. മുകളില്‍നിന്ന് മണ്ണുനീക്കുന്നത് അനുസരിച്ച് ചെളിയിറങ്ങുന്നതിനാല്‍ ഗതാഗത തടസ്സം രണ്ടാഴ്ചയോളം നീണ്ടേക്കുമെന്നാണ് കഴിഞ്ഞ ദിവസം റെയില്‍വേ അധികൃതര്‍ അറിയിച്ചത്.

Top