കൊണ്ടോട്ടി നഗരസഭയില്‍ വീണ്ടും കോണ്‍ഗ്രസ്-സിപിഎം മുന്നണി അധികാരത്തില്‍

kondotty

മലപ്പുറം: കൊണ്ടോട്ടി നഗരസഭയില്‍ വീണ്ടും കോണ്‍ഗ്രസ്‌-സിപിഎം കൂട്ടുകെട്ടില്‍ മതേതര വികസന മുന്നണി അധികാരത്തില്‍. എസ്ഡിപിഐയുടെ പിന്തുണയോടെയാണ് മതേതര മുന്നണി അധികാരത്തില്‍ വന്നത്. ചെയര്‍മാന്‍ സ്ഥാനത്തേക്കു നടന്ന വോട്ടെടുപ്പില്‍ മതേതര വികസന മുന്നണി സ്ഥാനാര്‍ഥി പി. ഗീത ഒരു വോട്ടിനു ജയിച്ചു.

40 അംഗങ്ങളില്‍ 20 പേര്‍ പി.ഗീതയ്ക്കു വോട്ടു ചെയ്തു. യുഡിഎഫ് സ്ഥാനാര്‍ഥി കെ.സി. ഷീബയ്ക്ക് 19 വോട്ടു കിട്ടി. ഒരു എല്‍ഡിഎഫ് അംഗത്തിന്റെ വോട്ട് അസാധുവായി. എസ്ഡിപിഐ അംഗത്തിന്റെ വോട്ട് മതേതര മുന്നണിക്കാണു കിട്ടിയത്. ഡിസിസി വിപ്പ് നല്‍കിയെങ്കിലും പത്തില്‍ ഒന്‍പത് കോണ്‍ഗ്രസ് അംഗങ്ങളും ഇടതു സ്ഥാനാര്‍ഥിക്കു വോട്ട് ചെയ്തു.

കെ.കെ. അസ്മാബി മാത്രമാണ് യുഡിഎഫ് സ്ഥാനാര്‍ഥിക്കു വോട്ട് ചെയ്തത്. കൊണ്ടോട്ടിയില്‍ നിലവിലെ യുഡിഎഫ് സംവിധാനം 18 ലീഗ് അംഗങ്ങളും ഒരു കോണ്‍ഗ്രസ് അംഗവും ചേര്‍ന്നതാണ്. ഉപാധ്യക്ഷ സ്ഥാനത്തേക്ക് ഉച്ചയ്ക്കു ശേഷം വോട്ടെടുപ്പ് നടക്കും.

Top