ബ്രൗണ്‍ ഷുഗര്‍ വില്‍പ്പന; കൊണ്ടോട്ടിയില്‍ ഒരാള്‍ പിടിയില്‍

കൊണ്ടോട്ടി: കൊണ്ടോട്ടിയില്‍ ബ്രൗണ്‍ ഷുഗര്‍ വില്‍പ്പന നടത്തിയ ഒരാള്‍ പിടിയില്‍. കുഴിമണ്ണ ചെറുപറമ്പ് കടക്കോട്ടിരി ശംസുദ്ദീന്‍ എന്ന പപ്പടം ശംസു (44)വാണ് പിടിയിലായത്. ഇരുപതോളം പാക്കറ്റ് ബ്രൗണ്‍ഷുഗര്‍ വില്‍പന നടത്തുന്നതിന്റെ ഇടയിലാണ് പ്രതി പൊലീസ് പിടിയിലായത്.

രണ്ട് വര്‍ഷം മുമ്പ് ശംസുദ്ദീനെ 22 കിലോ കഞ്ചാവുമായി മലപ്പുറം എക്‌സൈസ് പിടികൂടിയിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും ബ്രൗണ്‍ഷുഗര്‍ വില്‍പനയിലേക്ക് തിരിയുകയായിരുന്നു. കഴിഞ്ഞ ദിവസം ഇതരസംസ്ഥാനക്കാര്‍ ഉള്‍പ്പെടെ 5പേരെ ബ്രൗണ്‍ ഷുഗറുമായി ആന്റി നര്‍കോട്ടിക്‌സ് വിഭാഗം അറസ്റ്റ് ചെയ്തിരുന്നു.

Top