കോന ഇലക്ട്രിക്കുമായി ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ്

ന്ത്യയിലെ ആദ്യത്തെ ഫുള്ളി ഇലക്ട്രിക് എസ്യുവിആയ കോന ഇലക്ട്രിക്കുമായി ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ്. ആദ്യത്തെ എഡിഷന്‍ കൊച്ചിയില്‍ അവതരിപ്പിച്ചു. ആകര്‍ഷകമായ ഡിസൈനും മികച്ച ഡ്രൈവിംഗ് ടെക്‌നോളജിയും സമന്വയിപ്പിച്ച് അവതരിപ്പിക്കുന്ന ഹ്യുണ്ടായ് കോനയ്ക്ക് ഒറ്റ ചാര്‍ജില് 452 കിലോമീറ്ററോളം സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡിന്റെ വാദം.

മനോഹരമായ ഗ്രില്ലും ഇന്റഗ്രേറ്റഡ് ചാര്‍ജിംഗ് പോര്‍ട്ടും എല്‍ഇഡിയോടു കൂടിയ ഹെഡ്‌ലൈറ്റും ഡിആര്‍എല്ലും റൂഫ്‌റെയിലുകളും 17 ഇഞ്ചുള്ള മികച്ച അലോയ് വീലുകളും ഈ വാഹനത്തിന് പ്രീമിയം ലുക്ക് നല്കുന്നു. ഒരേസമയം നഗരയാത്രയ്ക്കും സാഹസികയാത്രയ്ക്കും ഉതകുന്ന രീതിയിലാണ് കോന ഇലക്ട്രിക് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

അതിവേഗ ചാര്‍ജിംഗാണ് മറ്റൊരു സവിശേഷത. 39.2 കെഡബ്ല്യുഎച്ച് ലിഥിയം അയണ്‍ പോളിമര്‍ ബാറ്ററിയും പെര്‍മനന്റ് മാഗ്‌നറ്റ് സിന്‍ക്രണസ് ഇലക്ട്രിക് മോട്ടോറുമാണുള്ളത്. പോര്‍ട്ടബിള്‍ ചാര്‍ജര്‍, എസി വാള്‍ പോക്‌സ് ചാര്‍ജര്‍ എന്നിങ്ങനെ രണ്ടുതരം ചാര്‍ജറുകളാണ് കോന ഇലക്ട്രിക്കില്‍ ലഭ്യമാകുക. 25.33 ലക്ഷം രൂപ മുതലാണ് കേരളത്തിലെ എക്‌സ് ഷോറൂം വില തുടങ്ങുന്നത്.

Top