കോമ്പസിന്റെ പതിപ്പുകള്‍ക്ക് വമ്പന്‍ ഓഫറുകള്‍; പ്രഖ്യാപിച്ച് ജീപ്പ്‌

കോമ്പസിന്റെ വിവിധ പതിപ്പുകള്‍ക്ക് വമ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ജീപ്പ്. തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് കമ്പനി നവംബര്‍ മാസത്തില്‍ 1.6 ലക്ഷം രൂപയാണ് ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഡീസല്‍ പതിപ്പുകള്‍ക്കാണ് കമ്പനി കൂടിതല്‍ ഓഫറുകള്‍ നല്‍കുന്നത്.

എന്‍ട്രി-ലെവല്‍ സ്പോര്‍ട്‌സ് 4*2 ഡീസല്‍ മോഡലിന് 1.6 ലക്ഷം രൂപയുടെ ആനുകൂല്യമാണ് വാഗ്ദാനം ചെയ്യുന്നത്. അതേസമയം ഇതേ നിരയിലുള്ള പെട്രോള്‍ പതിപ്പിന് 70,000 രൂപയുടെ ആനുകൂല്യം മാത്രമാണ് കമ്പനി നല്‍കുന്നത്.

ലോഞ്ചിട്യൂഡ്, ലോഞ്ചിട്യൂഡ് (4) 4*2 ഡീസല്‍ മാനുവല്‍ പതിപ്പില്‍ 1.4 ലക്ഷം രൂപയുടെ ആനുകൂല്യം ലഭിക്കുമ്പോള്‍ ലോഞ്ചിട്യൂഡ് (o) പതിപ്പിന് 1.6 ലക്ഷം രൂപയുടെ ആനുകൂല്യവുമാണ് ലഭിക്കുക.

അതേസമയം ലിമിറ്റഡ് പ്ലസ്, ലിമിറ്റഡ് പ്ലസ് 4*4, ലിമിറ്റഡ് 4*4, ട്രാക്ക്ഹോക്സ് എന്നിവയ്ക്ക്, മുകളില്‍ സൂചിപ്പിച്ച ആനുകൂല്യങ്ങള്‍ ലഭ്യമല്ലെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ഉടന്‍ തന്നെ കോമ്പസിന്റെ ഫെയ്സ്ലിഫ്റ്റ് പതിപ്പുകളെ വിപണിയില്‍ അവതരിപ്പിക്കുമെന്നും കമ്പനി വ്യക്തമാക്കി.

Top