തുടർതോൽവികൾ; ബാര്‍സിലോന മുഖ്യ പരിശീലകന്‍ റൊണാള്‍ഡ് കൂമാനെ പുറത്താക്കി

മാഡ്രിഡ്: സ്പാനിഷ് ലാലിഗയില്‍ തുടര്‍തോല്‍വികളില്‍ ഉഴറുന്ന ബാര്‍സിലോന മുഖ്യ പരിശീലകന്‍ റൊണാള്‍ഡ് കൂമാനെ പുറത്താക്കി. ഇന്നലെ രാത്രി നടന്ന മത്സരത്തില്‍ താരതമ്യേന ദുര്‍ബലരായ റയോ വല്ലേക്കാനോയോടു തോറ്റ് മണിക്കൂറുകള്‍ക്കകമാണ് പരിശീലകനെ പുറത്താക്കുന്നതായി ക്ലബ് അറിയിച്ചത്. സ്‌ട്രൈക്കര്‍ മെംഫിസ് ഡിപായ് പെനല്‍റ്റി നഷ്ടമാക്കി വില്ലനായ മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് റയോ വല്ലേക്കാനോ ബാര്‍സയെ അട്ടിമറിച്ചത്. ഈ തോല്‍വിയോടെ 10 കളികളില്‍നിന്ന് 15 പോയിന്റുമായി പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ് ബാര്‍സ. മാത്രമല്ല, യുവേഫ ചാംപ്യന്‍സ് ലീഗിലും ഗ്രൂപ്പ് ഘട്ടത്തില്‍ത്തന്നെ രണ്ടു തോല്‍വികള്‍ വഴങ്ങിക്കഴിഞ്ഞു.

സ്പാനിഷ് ലാലിഗയില്‍ തുടര്‍തോല്‍വികളില്‍ ഉഴറുന്ന ബാര്‍സിലോന മുഖ്യ പരിശീലകന്‍ റൊണാള്‍ഡ് കൂമാനെ പുറത്താക്കി. ഇന്നലെ രാത്രി നടന്ന മത്സരത്തില്‍ താരതമ്യേന ദുര്‍ബലരായ റയോ വല്ലേക്കാനോയോടു തോറ്റ് മണിക്കൂറുകള്‍ക്കകമാണ് പരിശീലകനെ പുറത്താക്കുന്നതായി ക്ലബ് അറിയിച്ചത്. സ്ട്രൈക്കര്‍ മെംഫിസ് ഡിപായ് പെനല്‍റ്റി നഷ്ടമാക്കി വില്ലനായ മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് റയോ വല്ലേക്കാനോ ബാര്‍സയെ അട്ടിമറിച്ചത്. ഈ തോല്‍വിയോടെ 10 കളികളില്‍നിന്ന് 15 പോയിന്റുമായി പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ് ബാര്‍സ. മാത്രമല്ല, യുവേഫ ചാംപ്യന്‍സ് ലീഗിലും ഗ്രൂപ്പ് ഘട്ടത്തില്‍ത്തന്നെ രണ്ടു തോല്‍വികള്‍ വഴങ്ങിക്കഴിഞ്ഞു.

Top