കൊറോണയെ തുരത്താന്‍ തമിഴ് സൂപ്പര്‍താരങ്ങള്‍; അനിമേഷന്‍ വീഡിയോ വൈറലാകുന്നു

കൊറോണയെ തുരത്താന്‍ തമിഴ് സൂപ്പര്‍താരങ്ങളെത്തുന്ന ബ്രഹ്മാണ്ഡ അനിമേഷന്‍ വീഡിയോ വൈറലാകുന്നു.

അജിത്തും വിജയ്‌യും രജനീകാന്തും സൂര്യയും കാര്‍ത്തിയും ധനുഷും വിക്രവുമാണ് ഈ അനിമേഷന്‍ വീഡിയോയില്‍. കതിര്‍ എന്ന തമിഴ് സ്വദേശിയാണ് ഇങ്ങനെയൊരു അനിമേഷന്‍ വിഡിയോയുമായി കയ്യടി നേടുന്നത്.

ചെന്നൈയില്‍ കൊറോണ പടര്‍ന്നുപിടിക്കുന്നതും അതിനെതിരെ പടപൊരുതുന്ന കോളിവുഡ് സൂപ്പര്‍താരങ്ങളെയും വീഡിയോയില്‍ കാണാം. ക്ലൈമാക്‌സില്‍ അത്യുഗ്രനൊരു ട്വിസ്റ്റും കതിര്‍ ഒളിപ്പിച്ചുവയ്ക്കുന്നുണ്ട്.

Top