kollywood celebrate suprem court order in sasikala

നധികൃത സ്വത്ത് സമ്പാദന കേസില്‍ അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലയ്ക്ക് ശിക്ഷ ലഭിച്ചത് ആഘോഷിച്ച് തമിഴ് ചലചിത്ര ലോകം. നാലു വര്‍ഷം തടവും പത്തുകോടി രൂപ പിഴയുമാണ് വിധിച്ചിരിക്കുന്നത്.

തമിഴ്‌നാട് മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കാന്‍ ശശികല ശ്രമിക്കുന്നതിനിടെയാണ് കേസില്‍ നിര്‍ണ്ണായക വിധി വന്നിരിക്കുന്നത്.

വിധിയുടെ പശ്ചാത്തലത്തില്‍ ശശികലയ്ക്ക് 10 വര്‍ഷത്തേക്കു തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനാകില്ല. ജയലളിതയുടെ മണ്ഡലമായ ആര്‍.കെ.നഗറില്‍നിന്നു മല്‍സരിക്കാനായിരുന്നു ശശികല തീരുമാനിച്ചിരുന്നത്.

വിധിയെക്കുറിച്ച് കോളിവുഡ് താരങ്ങള്‍:

രാധിക ശരത്കുമാര്‍: മെഗാസീരിയലുകള്‍ക്ക് വലിയൊരു മത്സരമാകും

സിദ്ധാര്‍ഥ്: തമിഴ്‌നാടിന് മിനിമം ഗാരണ്ടി

ഐശ്വര്യ രാജേഷ്: അങ്ങനെ എല്ലാത്തിനും അവസാനമായി.

അരവിന്ദ് സ്വാമി: നമ്മുടെ കാവല്‍ മുഖ്യമന്ത്രി ഇന്ന് ഓഫീസില്‍ പോയി, എംഎല്‍എമാര്‍ക്കൊരു നിര്‍ദ്ദേശം കൊടുക്കുന്നത് എനിക്കൊന്ന് കാണണമായിരുന്നു.

ഗൗതമി: അഴിമതിക്കേസില്‍ ശശികല ജയിലിലാകുന്നു. എന്നാല്‍ അമ്മയുടെ മരണത്തിന് കൂടി അവര്‍ ഉത്തരം പറയണം. മാത്രമല്ല ഈ രണ്ടുകേസിലും ഒരേ ശിക്ഷ നല്‍കിയാല്‍ പോര.

ഖുശ്ബു: തമിഴ്‌നാട്ടില്‍ ജീവിക്കുന്ന ഒരു സ്ത്രീ എന്ന നിലയില്‍ ഞാന്‍ ഒരുപാട് സന്തോഷവതിയാണ്. എന്റെ നാട് സുരക്ഷിതമായി. വലിയ ദുരന്തത്തിന് കാരണമായേക്കാവുന്ന ഭീഷണിയില്‍ നിന്നാണ് രക്ഷപ്പെട്ടിരിക്കുന്നത്.

സുന്ദര്‍സി: തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്ക് നല്‍കാവുന്ന ഏറ്റവും നല്ല വാലന്റൈന്‍ സമ്മാനമാണ് സുപ്രീംകോടതി നല്‍കിയത്. ആളുകള്‍ക്ക് ഇനി ഭയമില്ലാതെ ദീര്‍ഘശ്വാസം വിടാം.

പ്രകാശ് രാജ്: ഇതൊരിക്കലും ഒരു അവസാനമല്ല. വൃത്തിയാക്കല്‍ ഇപ്പോഴാണ് ആരംഭിച്ചിരിക്കുന്നത്. ഇനിയും തുടരുവാനുണ്ട്.

Top