കോളിവുഡിലും വിജയ കുതിപ്പില്‍ ഭ്രമയുഗം; ബോക്‌സ് ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ട്

മ്മൂട്ടി ചിത്രം ഭ്രമയുഗം കേരളത്തില്‍ മാത്രമല്ല, കോളിവുഡിലും വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. 73 ലക്ഷമാണ് ചിത്രത്തിന്റെ ആദ്യ വാരാന്ത്യത്തില്‍ ഭ്രമയുഗം തമിഴ്‌നാട്ടില്‍ നിന്ന് മാത്രം നേടിയത്. ആദ്യ ദിനം 13.6 ലക്ഷം സ്വന്തമാക്കിയ ചിത്രം വെള്ളിയാഴ്ച 9.2 ലക്ഷവും ശനിയാഴ്ച 22 ലക്ഷവും ഞായറാഴ്ച 27.3 ലക്ഷവും ബോക്‌സ് ഓഫീസിന് നല്‍കി.

മറ്റ് മലയാളം സിനിമകളെ അപേക്ഷിച്ച് തമിഴ്‌നാട്ടില്‍ വന്‍ കുതിപ്പാണ് ഭ്രമയുഗം ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. 31 കോടി രൂപയിലധികം ആഗോളതലത്തില്‍ സിനിമ നേടിയെടുത്തു കഴിഞ്ഞു. ഇതില്‍ ഏഴ് കോടി റിലീസ് ദിനത്തില്‍ മാത്രം ലഭിച്ചതാണ്. സിനിമയുടെ മേക്കിങ്ങും മമ്മൂട്ടി, അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ ഭരതന്‍ എന്നിവരുടെ പെര്‍ഫോമന്‍സുമാണ് തമിഴ് പ്രേക്ഷകരെയും ഭ്രമയുഗത്തിലേക്ക് അടുപ്പിച്ചത്.

സിനിമ ഇതുവരെ 12.80 കോടി രൂപയാണ് രാജ്യത്ത് നിന്ന് വാരികൂട്ടിയത്. ഇന്നലെ മാത്രം സിനിമയ്ക്ക് 67.62 ശതമാനം ഒക്യുപെന്‍സിയാണ് ലഭിച്ചത്. മോണിംഗ് ഷോകള്‍ – 56.75%, ആഫ്റ്റര്‍ നൂണ്‍ ഷോ -71.86%, ഈവനിംഗ് ഷോ -71.86% നൈറ്റ് ഷോ- 63.20% എന്നിങ്ങനെയായിരുന്നു സിനിമയുടെ ഒക്യുപെന്‍സി. 3.90 – 4 കോടിയ്ക്കിടയില്‍ സിനിമ നേടിയെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ആഗോള കളക്ഷന്‍ 30 കോടിയ്ക്ക് മുകളില്‍ എത്തുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം.

Top