കൊല്ലം: കൊല്ലൂര്‍വിള സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പില്‍ സംസ്ഥാന ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങി. ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റകൃത്യ വിഭാഗം ബാങ്കില്‍ നിന്ന് രേഖകള്‍ ശേഖരിച്ചു. കോണ്‍ഗ്രസ് ഭരിക്കുന്ന ബാങ്കില്‍ 120 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയിരുന്നു.
ബാങ്കില്‍ വരവ് ചെലവ് എഴുതി സൂക്ഷിക്കുന്ന രജിസ്റ്റര്‍ സൂക്ഷിക്കുന്നില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി. അന്വേഷണത്തിന്റെ ഭാഗമായി ബാങ്കില്‍ നിന്ന് ഇനിയും രേഖകള്‍ ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടേക്കും.
സഹകരണസംഘം റജിസ്ട്രാറുടെ ഓഡിറ്റ് സ്പെഷല്‍ റിപ്പോര്‍ട്ടില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് ആണ് ക്രൈം ബ്രാഞ്ച് കേസ് അന്വേഷിക്കുന്നത്. സഹകരണ ജോയിന്റ് ഡയറക്ടര്‍ നല്‍കിയ പരാതിയില്‍ 13 പേര്‍ക്കെതിരെ ഇരവിപുരം പൊലീസ് കേസെടുത്തിട്ടുണ്ട്. രേഖകള്‍ പരിശോധിക്കുന്നത്തോടെ ഒപ്പം ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി. ബാങ്കിനെതിരെ പരാതി നല്‍കിയവരുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും.










