അടിയന്തരാവസ്ഥ പ്രമേയമാക്കി ‘കൊല്ലവർഷം 1975’ ടീസർ പുറത്ത്

ടിയന്തരാവസ്ഥ കാലം പ്രമേയമാക്കി ചിത്രമൊരുങ്ങുന്നു. ‘കൊല്ലവർഷം 1975’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം നവാഗതനായ സജിൻ കെ സുരേന്ദ്രൻ ആണ് സംവിധാനം ചെയുന്നത്. കഴിഞ്ഞ ദിവസം റിലീസ് ആയ ചിത്രത്തിന്റെ ടീസർ പ്രേക്ഷശ്രദ്ധ പിടിച്ചുപറ്റി മുന്നേറുകയാണ്.

‘ചതിയുടെ വാക്കേരി’ എന്ന ടാഗ് ലൈനോടെ ഉള്ള ചിത്രത്തിന്റെ പോസ്റ്റർ കുറച്ചു മാസങ്ങൾക്ക് മുൻപാണ് പുറത്തിറങ്ങിയത്. പൂർണമായും പുതുമുഖങ്ങളെ അണിനിരത്തി അടിയന്തരാവസ്ഥ കാലത്തെ കറുത്ത അധ്യായങ്ങളെ ആണ് ചിത്രം വരച്ചുകാട്ടുന്നത്. അലിക്കൽ ക്രീയേഷൻസ്, ഏദൻ ഫ്ലിക്സ് ക്രീയേഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് അഖിൽ പി ധർമ്മജൻ ആണ്. പവി കെ പവൻ ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. നിൽജോ ജോണി എഡിറ്റിംഗും ആഗ്നസ് ജീസ കോസ്റ്റുമും കൈകാര്യം ചെയ്യുന്നു.

https://youtu.be/F-4XI08-MiQ

ഗുഡ്‌വിൽ എന്റർടൈൻമെന്റ്സിന്റെ യുട്യൂബ് ചാനനിലൂടെയാണ് ടീസർ പുറത്തിറങ്ങിയിരിക്കുന്നത്.

Top