കേരളത്തിലെ പ്രളയം വെള്ളിത്തിരയിലേക്ക്; ‘കൊല്ലവര്‍ഷം 1193’ ഫസ്റ്റ്‌ലുക്ക് കാണാം

കേരളത്തെ ഞെട്ടിച്ച മഹാപ്രളയത്തെ ആസ്പദമാക്കി സിനിമയൊരുങ്ങുകയാണ്. നവാഗതനായ അമല്‍ നൗഷാദ് കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് കൊല്ലവര്‍ഷം 1193 എന്നു പേരിട്ടു. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും ഇപ്പോള്‍ പുറത്തുവിട്ടിരിക്കുകയാണ്. ചെന്നൈ പ്രളയത്തേക്കാള്‍ വലിയ ദുരന്തം കേരളം നേരിട്ടതിന് ശേഷം ചെന്നൈ വാരം പ്രോജക്ടില്‍ ചില തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലുകളും നടത്തിയാണ് കൊല്ലവര്‍ഷം 1193 ഒരുക്കുക.

ക്യാമറ ദേവന്‍ മോഹനന്‍, സംഗീതം സഞ്ജയ് പ്രസന്നന്‍, ചിത്രസംയോജനം ബില്‍ ക്ലിഫേര്‍ഡ്, കലാസംവിധാനം ജോസഫ് എഡ്വേഡ് എഡിസണ്‍. ചിത്രം 2019 ആദ്യ മാസങ്ങളില്‍ പ്രദര്‍ശനത്തിനെത്തും.

ചിത്രത്തെക്കുറിച്ച് അമല്‍ നൗഷാദ് പറയുന്നത്:

ആദ്യമായി സംവിധാനം ചെയ്യാന്‍ പോകുന്ന സിനിമയായിരുന്നു ‘ചെന്നൈ വാരം’. പരിചയമുള്ളവരും അല്ലാത്തവരുമായിട്ടെല്ലാവരും ചോദിക്കുന്ന ഒരു ചോദ്യമായിരുന്നു, എന്തുകൊണ്ട് തമിഴ് എന്ന്.. അതും ആദ്യ ചിത്രം… ഉത്തരം ലളിതമായിരുന്നു, ഞാന്‍ എഴുതിയ ഓരോ വരികളിലെയും വികാരങ്ങള്‍ ആ ജനതക്കെ മനസ്സിലാകൂ..കാരണം അവരായിരുന്നു അത് നേരില്‍ അനുഭവിച്ചത്….

1 വര്‍ഷം കഴിഞ്ഞു, ഞാന്‍ കേട്ടറിഞ്ഞതെന്തോ, അത് ഞാന്‍ അടക്കം നമ്മള്‍ എല്ലാവരും നേരിട്ടനുഭവിക്കുന്നതു സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത കാര്യമായിരുന്നു. ഒരു പക്ഷേ ചെന്നൈ നേരിട്ടതിനേക്കാള്‍ പലയിരട്ടി നാം അനുഭവിച്ചു… പക്ഷെ അപ്പോഴും നമ്മളെല്ലാവരും കൂടെ നിന്നു… ജാതി മറന്ന്, നിറം മറന്ന്, രാഷ്ട്രീയം മറന്ന്… എന്റെ നാടിനു വേണ്ടിയെന്ന് ഞാനും നീയും പറഞ്ഞു…എന്റെ സംവിധാനത്തിലെ
ആദ്യ സിനിമക്ക് തിരക്കഥയെഴുത്തില്‍ എവിടെയൊക്കെയോ എന്റെ നാടും ഉള്‍പ്പെട്ടു.. നാം അറിഞ്ഞത് ലോകം അറിയാനും… നാം ചേര്ത്തത് ലോകത്തെ അറിയിക്കാനും തോന്നി… ചെന്നൈ വാരത്തില്‍ ചില തിരുത്തലുകളും കൂട്ടിക്കിച്ചേര്‍ക്കലുകള്‍ക്കും ശേഷം ഞാന്‍ ‘കൊല്ലവര്‍ഷം 1193’ ല്‍ എത്തിയിരിക്കുകയാണ്.

എല്ലാവരും അനുഗ്രഹിക്കുക…
ചിലപ്പോഴെങ്കിലും എന്റെ വരികളില്‍ ഞാന്‍ നമ്മള്‍ പലരെയും കാണുന്നുണ്ട്…

Top