മിഠായി വാങ്ങാന്‍ കടയിലെത്തി; മൂന്നാം ക്ലാസ്സുകാരിയെ 54കാരന്‍ പീഡിപ്പിച്ചു

കൊല്ലം: മിഠായി വാങ്ങാന്‍ കടയിലെത്തിയ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച 54-കാരന്‍ പിടിയില്‍. ഇട്ടിവ സ്വദേശി സലീമിനെയാണ് പീഡനക്കേസില്‍ ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.

ചൈല്‍ഡ് ലൈന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. നവംബര്‍ 21നാണ് കേസിനാസ്പദമായ സംഭവം. രാവിലെ മദ്രസ്സ കഴിഞ്ഞ് മിഠായി വാങ്ങാനായി കയറിയ കുട്ടിയെ കടയ്ക്കുള്ളിലേക്ക് കൊണ്ട് പോയി സലീം പീഡിപ്പിക്കുകയായിരുന്നു.

രഹസ്യഭാഗങ്ങളില്‍ വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് കുട്ടി അധ്യാപികയോട് പറയുകയായിരുന്നു.തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതിലൂടെയാണ് പീഡനത്തിനിരയായ വിവരം അറിയുന്നത്. കുട്ടിയുടെ അധ്യാപികയാണ് ചൈല്‍ഡ് ലൈനില്‍ വിവരമറിച്ചത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Top