മരുമകള്‍ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച ഭര്‍തൃമാതാവ് മരിച്ചു

dead-body

കൊല്ലം: കൊല്ലത്ത് മരുമകള്‍ കരിങ്കല്ല് കൊണ്ട് തലയ്ക്കിടിച്ച് ചികിത്സയിലായിരുന്ന ഭര്‍തൃമാതാവ് മരിച്ചു. വെണ്ടാര്‍ അമ്പാടിയില്‍ രമണി അമ്മ (68) ആണ് മരിച്ചത്. രമണി അമ്മ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മരുമകള്‍ ഗിരിതകുമാരി റിമാന്റിലാണ്.

ഉച്ചയുറക്കത്തിന് കിടന്ന ഭര്‍തൃമാതാവിനെ മരുമകള്‍ പാറക്കല്ലു കൊണ്ട് തലയ്ക്കിടിക്കുകയായിരുന്നു. നിലവിളി കേട്ട് പരിസരവാസികള്‍ ഓടികൂടിയെങ്കിലും വാതിലുകള്‍ അടഞ്ഞ നിലയിലായിരുന്നു. ബന്ധുക്കള്‍ ഉള്‍പ്പെടെ അടുക്കള വാതില്‍ തല്ലിത്തുറന്ന് അകത്തു കയറിയപ്പോള്‍ തലപൊട്ടി ചോരയില്‍ കുളിച്ച നിലയിലായിരുന്നു രമണിയമ്മ. ഉടന്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന രമണിയമ്മ ഇന്ന് മരിക്കുകയായിരുന്നു. സംഭവത്തില്‍ ഗിരിതയ്ക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തിരുന്നു.

Top