കൊല്ലത്ത് ഏഴുവയസ്സുകാരിയെ കാണാതായി; പൊലീസിനോടൊപ്പം സോഷ്യല്‍ മീഡിയയും

കൊല്ലം: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഏഴുവയസുകാരിയെ കാണാതായി. കൊല്ലത്ത് നെടുമണ്‍കാവിലാണ് നാടിനെ നടുക്കിയ സംഭവം. ഇന്ന് രാവിലെ 11 മണിയോടെയാണ് ദേവനന്ദ എന്ന കുട്ടിയെ കാണാതായത്.

സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. സമീപത്തെ പുഴയില്‍ ഫയര്‍ഫോഴ്‌സെത്തി തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ കുട്ടിയെ കണ്ടെത്താനായിട്ടില്ലെന്നാണ് ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍

അതേസമയം, സമൂഹ മാധ്യമങ്ങളില്‍ ഇതിനോടകം കുട്ടിയുടെ ചിത്രം പങ്കുവെച്ച് ഒട്ടേറെ പേരാണ് രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ കുട്ടിയെ തിരിച്ചുകിട്ടി എന്ന തരത്തില്‍ ചില വ്യാജ പോസ്റ്റുകളും പ്രചരിക്കുന്നുണ്ട്. കുഞ്ചാക്കോ ബോബന്‍ അടക്കമുള്ള താരങ്ങളും ഫെയ്‌സ്ബുക്ക് പേജില്‍ ചിത്രം പങ്കുവച്ചിട്ടുണ്ട്.

Top