കൊല്ലത്ത് ഗവര്‍ണര്‍ക്ക് നേരെ കരിങ്കൊടി പ്രതിഷേധവുമായി കെഎസ്‌യു പ്രവര്‍ത്തകര്‍

കൊല്ലം: ഗവര്‍ണര്‍ക്കെതിരെ കെഎസ്‌യു പ്രവര്‍ത്തകരുടെ പ്രതിഷേധം. കൊല്ലത്ത് പുനലൂരിലാണ് സംഭവം. കൊല്ലത്ത് എത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കെഎസ് യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുകയും ഗോബാക്ക് വിളിക്കുകയുമായിരുന്നു. തുടര്‍ന്ന് പൊലീസ് എത്തിയാണ് ഇവരെ നീക്കം ചെയ്തത്.

പൗരത്വ ഭേദഗതിയെ അനുകൂലിച്ച് അഭിപ്രായം പറഞ്ഞതിന് ഗവര്‍ണര്‍ക്കെതിരെ നേരത്തെയും പ്രതിഷേധമുണ്ടായിരുന്നു. ചരിത്ര കോണ്‍ഗ്രസിനിടെയും പ്രതിഷേധം ഉയര്‍ന്നിരുന്നു.

Top