വ്യാജ വൈദ്യന്റെ മരുന്ന് ചികിത്സ; 3 പേര്‍ അറസ്റ്റില്‍

കൊല്ലം: ഏരൂരില്‍ വ്യാജ വൈദ്യന്‍ നല്‍കിയ മരുന്നു കഴിച്ച് ഒട്ടേറെ പേര്‍ ചികിത്സസയിലായ സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍. സ്ത്രീകള്‍ ഉള്‍പ്പടെ എട്ടു പേരാണ് വ്യാജ വൈദ്യ സംഘത്തിലുള്ളത്. തെലങ്കാന സ്വദേശികളായ മിരിയാല രാജു, സന്ദീപ്, പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഇവരെ കോട്ടയത്ത് നിന്ന് ഏരൂര്‍ പൊലീസാണ് പിടികൂടിയത്.

പത്തടി മേഖല കേന്ദ്രീകരിച്ച് വ്യാജ ചികിത്സ നടത്തിയ കേസിലാണ് മൂന്നു പേര്‍ അറസ്റ്റിലായത്. സംഘത്തലവന്‍ ഉള്‍പ്പെടെയുള്ളവര്‍ തെലങ്കാനയിലേക്ക് കടന്നതായാണ് സൂചന. തട്ടിപ്പിനെപ്പറ്റിയുള്ള ആരോഗ്യവകുപ്പിന്റെയും ഡ്രഗ്‌സ് കണ്ട്രോള്‍ വിഭാഗത്തിന്റെയും അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കും.

അയല്‍ സംസ്ഥാനക്കാരനായ വ്യാജ വൈദ്യനില്‍ നിന്നു വിവിധ രോഗങ്ങള്‍ക്ക് മരുന്നു വാങ്ങി കഴിച്ച നൂറിലധികം ആളുകള്‍ക്കാണ് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായത്. ശാസ്ത്രീയ പരിശോധയില്‍ മരുന്നില്‍ അളവില്‍ക്കൂടുതല്‍ മെര്‍ക്കുറി അടങ്ങിയിട്ടുണ്ടൊണ് കണ്ടെത്തല്‍.

Top