ഉള്ളി കിലോയ്ക്ക് 120 രൂപയ്ക്ക് താഴെയാക്കും; കൊല്ലം കലക്ടര്‍

കൊല്ലം: പൂനെയില്‍ നിന്ന് സവാള ഇറക്കുമതി ചെയ്യുമെന്ന് ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍. ഉള്ളി വില ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് കലക്ടറുടെ ഈ തീരുമാനം.

കൂടാതെ കിലോയ്ക്ക് 120 രൂപയ്ക്ക് താഴെയുള്ള നിരക്കില്‍ സപ്ലൈകോ വഴി വിതരണം ചെയ്യാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി . സേഫ് കൊല്ലം പദ്ധതിയുടെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

Top