കൊറോണ വൈറസ്; കൊല്ലത്ത് രണ്ടു പേര്‍ നിരീക്ഷണത്തില്‍

കൊല്ലം: കൊറോണ വൈറസ് ബാധ ലക്ഷണങ്ങളുമായി കൊല്ലത്ത് രണ്ടു പേര്‍ നിരീക്ഷണത്തില്‍. ബിസിനസ് ആവശ്യത്തിന് ചൈനയില്‍ പോയി മടങ്ങിയെത്തിയ യുവാവും നാട്ടിലെ സുഹൃത്തുമാണ് നിരീക്ഷണത്തിലുള്ളത്.
പാരിപ്പള്ളി ഗവ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണിവര്‍.

കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ ചൈനയില്‍ നിന്നും മടങ്ങിയെത്തിയ യുവാവ് മൂന്ന് ദിവസം മുമ്പ് ആശുപത്രിയില്‍ സ്വമേധയാ എത്തുകയായിരുന്നു.

മാത്രമല്ല യുവാവിന് ഒപ്പം ആശുപത്രിയില്‍ എത്തിയ കൂട്ടുകാരനെ മുന്‍കരുതല്‍ എന്ന നിലയില്‍ നിരീക്ഷണത്തിലാക്കുകയായിരുന്നു. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഐസിയു ഐസൊലേഷന്‍ വാര്‍ഡ് ഉള്‍പ്പെടെയുള്ള എല്ലാവിധ സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. 24 മണിക്കൂറും സേവനം ലഭ്യമാണെന്നും അധികൃതര്‍ അറിയിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നോഡല്‍ ഓഫീസറെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

Top