കോവിഡ് സ്ഥിരീകരിച്ച യുവതി ചികിത്സ തേടി; കൊല്ലത്തെ സ്വകാര്യ ആശുപത്രി അടച്ചു

കൊല്ലം: കോവിഡ് സ്ഥിരീകരിച്ച യുവതി ചികിത്സ തേടിയ കൊല്ലത്തെ ആശുപത്രി അടച്ചു.കൊല്ലം ജില്ലാ ആശുപത്രിയോട് ചേര്‍ന്നുള്ള വിക്ടോറിയ ആശുപത്രിയാണ് അടച്ചത്.

ആശുപത്രി അണുവിമുക്തമാക്കുന്നതുവരെ ഇഎസ്‌ഐ ആശുപത്രിയിലാകും രോഗികള്‍ക്ക് ചികിത്സകള്‍ നല്‍കുക എന്ന് അധികൃതര്‍ അറിയിച്ചു.

ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയ നടത്തിയ യുവതിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. യുവതിയുടെ ആദ്യ പരിശോധനയില്‍ ഫലം നെഗറ്റീവ് ആയിരുന്നു. എന്നാല്‍ തുടര്‍ പരിശോധനയില്‍ ഇവര്‍ കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തുകയായിരുന്നു.

കോവിഡ് ഹോട്ട്‌സ്‌പോട്ട് ആയ കല്ലുവാതുക്കല്‍ സ്വദേശി ആയതുകൊണ്ടാണ് ഇവര്‍ക്ക് ആദ്യം കൊവിഡ് പരിശോധന നടത്തിയത്.

Top