ശ്രീധരന്‍ പിള്ള, കണ്ഠരര് രാജീവര് തുടങ്ങിയവര്‍ക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി

supreme court

ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള, ശബരിമല ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവര്, ചലച്ചിത്ര താരം കൊല്ലം തുളസി, പന്തളം കൊട്ടാരത്തിലെ രാമരാജ വര്‍മ്മ തുടങ്ങിയവര്‍ക്കെതിരെ സുപ്രീംകോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി.

അഭിഭാഷകയായ ഡോ.ടി.ഗീനാ കുമാരി, എ.വി.വര്‍ഷ എന്നിവരാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. കോടതിയലക്ഷ്യ ഹര്‍ജിക്ക് അനുമതി നേടി നേരത്തെയും ഇവര്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു എന്നാല്‍ അപേക്ഷ സോളിസിറ്റര്‍ ജനറല്‍ തള്ളിയിരുന്നു. അനുമതി നിഷേധിച്ച മറുപടി സഹിതമാണു ഇപ്പോള്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

Top