വീട്ടില്‍ ഉറങ്ങിക്കിടന്ന അഞ്ച് വയസ്സുകാരന് പാമ്പ്‌ കടിയേറ്റ് ദാരുണാന്ത്യം

കൊല്ലം: വീട്ടില്‍ ഉറങ്ങിക്കിടന്ന എല്‍കെജി വിദ്യാര്‍ത്ഥി പാമ്പ്‌ കടിയേറ്റ് മരിച്ചു. കൊല്ലം പുത്തൂരിലാണ് ദാരുണമായ സംഭവം.
ആറ്റുവശേരി തെങ്ങുവിളയില്‍ എന്‍.ശിവജിത്ത് (5) ആണ് മരിച്ചത്.

അമ്മയ്ക്കും അച്ഛനും ഒപ്പം ഉറങ്ങാന്‍ കിടന്ന കുട്ടിയാണ് പാമ്പ് കടിയേറ്റ് മരിച്ചത്. ഇന്നലെ രാത്രിയാകാം കുഞ്ഞിന് പാമ്പുകടിയേറ്റതെന്ന് വീട്ടുകാര്‍ സംശയിക്കുന്നു.

Top