കൊല്ലത്ത് സ്‌കൂള്‍ ബസ് മതിലിലിടിച്ച് അപകടം ; നാലു കുട്ടികള്‍ക്ക് പരുക്ക്

കൊല്ലം: കൊല്ലം പത്തനാപുരത്ത് സ്‌കൂള്‍ ബസ് മതിലിലിടിച്ചുണ്ടായ അപകടത്തില്‍ നാല് വിദ്യാര്‍ഥികള്‍ക്ക് പരുക്ക്. ബസ് ജീവനക്കാര്‍ക്കും സംഭവത്തില്‍ പരുക്കേറ്റിട്ടുണ്ട്.

പത്തനാപുരം വിളക്കുടിയില്‍ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മതിലില്‍ ഇടിക്കുകയായിരുന്നു. പുനലര്‍ താലൂക്ക് സമാജം സ്‌കൂള്‍ ബസാണ് അപകടത്തില്‍പ്പെട്ടത്.

Top